Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാതിര ഉത്സവം: താലപ്പൊലി ഭക്തിസാന്ദ്രമായി
28/12/2023
ധീവരസഭ ചെമ്പ് കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള ആളേകാട് ശ്രീധര്‍മദൈവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ താലപ്പൊലി.

വൈക്കം: അഖിലകേരള ധീവരസഭ 111-ാം നമ്പര്‍ ചെമ്പ് കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള ആളേകാട് ശ്രീധര്‍മദൈവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി നടന്ന താലപ്പൊലി ഭക്തിനിര്‍ഭരമായി. ധീവര മഹിളാസഭയുടെ നേതൃത്വത്തില്‍ കാട്ടിക്കുന്ന് പഞ്ചായത്ത് മൈതാനത്ത് നിന്നാണ് താളവാദ്യങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പ്രസിഡന്റ് മണി ചിദംബരം, സെക്രട്ടറി മീനാക്ഷി സദാനന്ദന്‍, ക്ഷേത്രം പ്രസിഡന്റ് കെ.എ സരസന്‍, സെക്രട്ടറി പി.ആര്‍ വിനോദ്, പി.എന്‍ ചന്ദ്രന്‍, പുഷ്പശരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒന്നാം ഉത്സവത്തോടനുബന്ധിച്ച് ഗണപതി ഹോമം, ഭാഗവത പാരായണം, നൂറുംപാലും തളിച്ചു കൊടുക്കല്‍, പ്രസാദഊട്ട്, സോപാനസംഗീതം, ഭജന, താലപ്പൊലി, കരോക്കെ ഭക്തിഗാന തരംഗിണി എന്നിവ നടന്നു.