Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.വൈ.എഫ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
06/05/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ വിജയത്തിനായി കല്ലറ പഞ്ചായത്തില്‍ എല്‍.ഡി.വൈ.എഫ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അഖിലിന്റെ അദ്ധ്യക്ഷയില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. മെയ് 6ന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തില്‍ നിന്നും വൈക്കം സത്യാഗ്രഹ സ്മാരകത്തിലേക്ക് നടക്കുന്ന ബൈക്ക് റാലിയും മെയ് 9ന് നടക്കുന്ന വാഹനജാഥയും മെയ് 10ന് നടക്കുന്ന പഞ്ചായത്തുതല ബൈക്ക് റാലിയും വിജയിപ്പിക്കുവാന്‍ പഞ്ചായത്തുതല യുവജന യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ അസംബ്ലി മണ്ഡലം യുവജന ക്യാംമ്പയിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിജു രാജപ്പന്‍, അനീഷ്, സൂരജ് സോമന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ എം.ജി.ജയന്‍ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു.