Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയില്‍ വൈക്കം ക്ഷേത്രത്തിലെ ആര്‍ദ്ര ദര്‍ശനം
28/12/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആര്‍ദ്ര ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വൈക്കത്തപ്പന്റെ ഋഷഭവാഹനം എഴുന്നള്ളിപ്പ്.

വൈക്കം: ഭക്തിയുടെ നിറവില്‍ ആചാരപെരുമയോടെ നടന്ന ആര്‍ദ്ര ദര്‍ശനം നടത്തി സായൂജ്യം നേടാന്‍ നിരവധി ഭക്തര്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തി. വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം പ്രഭാത ശ്രീബലിക്കായി വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വെള്ളിയില്‍ നിര്‍മിതമായ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പന്റെ തിടമ്പ് എഴുന്നള്ളിച്ച് പട്ടുടയാടകളും കട്ടിമാലകളും ചേര്‍ത്ത് അലങ്കരിച്ചു. അവകാശിയായ കിഴക്കേടത്ത് വാസുദേവന്‍ മൂസതിന്റെ  കാര്‍മികത്വത്തില്‍ പത്ത് മൂസതുമാര്‍ ഋഷഭ വാഹനം തണ്ടിലേറ്റി ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നളളിപ്പ്  സമാപിച്ചു. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയായി. എഴുന്നളളിപ്പിന് ശേഷമുള്ള ദര്‍ശനവും പ്രധാനമാകായാല്‍ തിരുവാതിര വ്രതം എടുത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുളള നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.