Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
27/12/2023
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റേയും 41 മഹോത്സവത്തിന്റേയും ദീപപ്രകാശനം സ്വാമീസ് ഫുഡ് പ്രൊഡക്ട്‌സ് എം.ഡി എം.ശങ്കര്‍ നിര്‍വഹിക്കുന്നു

വൈക്കം:  തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റേയും 41 ഉത്സവത്തിന്റേയും ദീപപ്രകാശനം സ്വാമീസ് ഫുഡ് പ്രൊഡക്ട്‌സ് എം.ഡി എം.ശങ്കര്‍ നിര്‍വഹിച്ചു. മേല്‍ശാന്തി ഹരികൃഷ്ണന്‍, യജ്ഞാചാര്യ ഉഷ അച്ചുണ്ണി എന്നിവര്‍ കാര്‍മികരായിരുന്നു. രാജശേഖരന്‍ നായര്‍ മുളക്കുളം, ജയലക്ഷ്മി വിജയകുമാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയന്‍, മാനേജര്‍ പി.ആര്‍ രാജു, അമ്മിണി ശശി, പുരുഷന്‍ വാര്യാട്ട്, എസ്.ജയന്‍, പി.ആര്‍ രാമചന്ദ്രന്‍, എം.ടി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 31ന് അവഭൃഥസ്നാനവും ഉച്ചക്ക് മഹാപ്രസാദഊട്ടും നടക്കും.