Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി പദയാത്രക്ക് ചരിത്രപ്രാധാന്യമേറെ: മന്ത്രി വി.എന്‍ വാസവന്‍
27/12/2023
ശിവഗിരി പദയാത്രയുടെ ക്യാപ്റ്റന്‍ പി.വി ബിനേഷിന് ധര്‍മപതാക കൈമാറി എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പദയാത്രാ പ്രയാണം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗുരുദര്‍ശനങ്ങളുടെ പ്രസക്തി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ ഒന്‍പതാമത് ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ശുചിത്വം, ഭക്തി, കൃഷി, വ്യവസായം, ശാസ്ത്രസാങ്കേതികം തുടങ്ങി എട്ട് കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനം വിഭാവനം ചെയ്തത്. ലോകമത സമ്മേളനത്തിന്റെ ശതാബ്ദി വര്‍ഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷവും ഒരുമിച്ച് ചേരുന്ന ഈ വര്‍ഷത്തെ പദയാത്രക്ക് ചരിത്രപരമായ പ്രധാന്യം ഉണ്ടെന്നും വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട,  എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നയിക്കുന്ന പദയാത്രയില്‍ 157 പേരാണ് അണിചേരുന്നത്. 151 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്ത് ഡിസംബര്‍ 30ന് ശിവഗിരി കുന്നിലെത്തി പദയാത്ര സമര്‍പ്പണം നടത്തും. ജാഥാ ക്യാപ്റ്റന് ധര്‍മപതാക കൈമാറി പദയാത്രാ പ്രയാണം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ ഭാരവാഹികളായ രാജേഷ് മോഹന്‍, സെന്‍ സുഗുണന്‍, ബിജു കൂട്ടുങ്കല്‍, എം.എസ് രാധാകൃഷ്ണന്‍, ബിജു തുരുത്തുമ്മ, രമേഷ് പി ദാസ്, മധു ചെമ്മനത്തുകര, കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് സി.എന്‍ ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.