Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്ലേജ് ഓഫീസുകളില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണം: കെആര്‍ഡിഎസ്എ
26/12/2023
കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ വൈക്കം താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഹുസൈന്‍ പതുവന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ധിച്ചു വരുന്ന ജോലിഭാരം കണക്കിലെടുത്ത് വില്ലേജ് ഓഫീസുകളില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെആര്‍ഡിഎസ്എ) വൈക്കം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനം അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഹുസൈന്‍ പതുവന ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ടി.ടി വിമല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം പി.ഡി മനോജ് സംഘടനാ റിപ്പോര്‍ട്ടും താലൂക്ക് സെക്രട്ടറി എസ് പ്രസന്നന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ എം രാംദാസ് വരവുചിലവ് കണക്കും അവതരിപ്പിച്ചു. കെആര്‍ഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി സുമോദ്, ജില്ലാ പ്രസിഡന്റ് എന്‍.കെ രതീഷ് കുമാര്‍, സെക്രട്ടറി എ.ഡി അജീഷ്, ട്രഷറര്‍ കെ.പി ദേവസ്യ, ജോയിന്റ് സെക്രട്ടറി പ്രീതി പ്രഹ്ലാദ്, എന്‍ സുദേവന്‍, പി.ആര്‍ ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.പി രതീഷ് കുമാര്‍ (പ്രസിഡന്റ്), കെ.ജെ ബിന്‍സി, ടി.ടി വിമല്‍ കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), വി ഹരി ഗോവിന്ദ് (സെക്രട്ടറി), ആര്‍ രശ്മി, പി.ആര്‍ സജീവ് (ജോയിന്റ് സെക്രട്ടറിമാര്‍), എന്‍.ഹരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.