Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുധര്‍മ പ്രചാരണസഭയുടെ ശിവഗിരിപദയാത്ര പുറപ്പെട്ടു
24/12/2023
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ ശിവഗിരി പദയാത്ര ക്യാപ്റ്റന്‍ ഷാജുകുമാറിന് ശിവഗിരി മഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ ധര്‍മ്മപതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 91-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര വൈക്കത്തുനിന്നും പുറപ്പെട്ടു. ഇന്നലെ രാവിലെ 10.30ന് വടക്കേകവലയില്‍ ടി.കെ മാധവന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ശിവഗിരി സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ ജാഥാ ക്യാപ്റ്റന്‍ ഷാജുകുമാറിന് ധര്‍മപതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. യാത്ര 30ന് ശിവഗിരി കുന്നിലെത്തി സമാപിക്കും. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവന്‍, തീര്‍ത്ഥാടന ജോയിന്റ് സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികള്‍, കൈവല്യാനന്ദ് സരസ്വതി സ്വാമികള്‍, കുറിച്ചി സദന്‍, ബിജൂവാസ്, പി.കമലാസനന്‍, സുകുമാരന്‍ വാകത്താനം, ബാബുരാജ് വട്ടോടി, സരളാ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.