Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ വിശ്വനാഥന്‍ അനുസ്മരണം നടത്തി
24/12/2023
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായിരുന്ന സി.കെ വിശ്വനാഥന്റെ ചരമവാര്‍ഷിക അനുസ്മരണം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാനും മുന്‍നിര പോരാട്ടം നടത്തിയ നേതാവായിരുന്നു സി.കെ വിശ്വനാഥന്‍ എന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സി.കെ വിശ്വനാഥന്റെ 21-ാമത് ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, പി.ജി തൃഗുണസെന്‍, മുന്‍എംഎല്‍എ കെ.അജിത്ത്, പി സുഗതന്‍, ഡി രഞ്ജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് വിതരണം വിപ്ലവഗായിക പി.കെ മേദിനിയ്ക്ക് 31ന് നടക്കുന്ന ചടങ്ങില്‍ സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ നല്‍കും. പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സി.കെ ശശിധരന്‍ എന്നിവര്‍ പ്രസംഗിക്കും.