Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'എന്‍എസ്എസ് സാമൂഹിക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും'
23/12/2023
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡുമായി ചേര്‍ന്നു വൈക്കത്ത് നടത്തിയ സംരംഭകത്വ സെമിനാറിന്റെ ദീപപ്രകാശനം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിക്കുന്നു.

വൈക്കം: ജീവിത നൈപുണി വികസനത്തിലൂടെ വിപുലമായ വികസന പദ്ധതികള്‍ എന്‍എസ്എസ് ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നതായി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ സംഘാംഗങ്ങള്‍ക്ക് വേണ്ടി നബാര്‍ഡുമായി ചേര്‍ന്നുനടത്തിയ വനിതാ സംരംഭകത്വ പരിപാടിയുടെ സമാപന സെമിനാറില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈക്കം താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, എന്‍എസ്എസ്  സോഷ്യല്‍ സര്‍വീസ് വകുപ്പ് കോ- ഓര്‍ഡിനേറ്റര്‍മാരായ പി.നാരായണന്‍ നായര്‍, ജി.ശങ്കരന്‍ നായര്‍, രാജഗോപാല്‍, ഗീതാദേവി, പ്രകാശ് കുമാര്‍, സതീഷ് കുമാര്‍, പി വേണുഗോപാല്‍,  ജയലക്ഷ്മി, വി.എസ് കുമാര്‍, മീരാ മോഹന്‍ദാസ്, സുഷമ, എന്നിവര്‍ പ്രസംഗിച്ചു.