Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി തീര്‍ഥാടകര്‍ക്ക് അന്നദാനം; ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി
23/12/2023
ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കാന്‍ ഗുരുധര്‍മ പ്രചരണ സഭ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ച ഉല്‍പന്നങ്ങള്‍ കേന്ദ്ര എക്സി. അംഗം പി കമലാസനന്‍ ഏറ്റുവാങ്ങുന്നു.

വൈക്കം: ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കാന്‍ വൈക്കം ആറാട്ടുകുളങ്ങര ഗുരുധര്‍മ പ്രചാരണ സഭ 1911-ാം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉല്‍പന്നങ്ങളുടെ സമാഹരണം നടത്തി. സഭ കേന്ദ്ര എക്സി. അംഗം പി കമലാസനന്‍ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് പ്രസന്നന്‍ പാടവേലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതീഷ് പനപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുംപുറം, സണ്ണിച്ചന്‍, അനില്‍ ഗാന്ധി, വിക്രമന്‍ ശെല്‍വരാജ്, മനോജ്, ഹരികുമാര്‍, റെജി പൂക്കാട്ടുമഠം, റൂബി പൂക്കാട്ടു മഠം എന്നിവര്‍ പങ്കെടുത്തു.