Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളുകളില്‍ കരോള്‍ ഗാനം പാടിയും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷം
22/12/2023
വൈക്കം ആശ്രമം സ്‌കൂളില്‍ നടത്തിയ ക്രിസ്മസ് ആഘോഷം വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും മുന്‍ അധ്യാപിക സാലി ജോര്‍ജും ചേര്‍ന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ വിവിധ സ്‌കൂളുകളില്‍ കേക്ക് മുറിച്ചും കരോള്‍ ഗാനം പാടിയും സാന്റാ വേഷമണിഞ്ഞും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. ആശ്രമം സ്‌കൂളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ക്രിസ്തുമസ് ആഘോഷം നടത്തി. ആഘോഷപരിപാടി വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും മുന്‍ അധ്യാപിക സാലി ജോര്‍ജും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാന്റാക്ലോസിന്റെ വേഷപ്രകടനവും നക്ഷത്രദീപം തെളിയിക്കലും ആഘോഷത്തിന് മികവേകി. ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കരോള്‍ ഗാനം ആലപിച്ചാണ് ക്രിസ്മസിനെ വരവേറ്റത് സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, പ്രധാനാധ്യാപിക പി.ആര്‍ ബിജി, അധ്യാപകരായ വൈ ബിന്ദു, ബി.എസ് ബിജി, ഇ.പി ബീന, റിറ്റു എസ് രാജ,് ജയന്തി കെ തങ്കപ്പന്‍, ടി.എസ് രശ്മി, കെ.കെ സാബു, എസ്.ആര്‍ ഷീല, ടി ശ്രീനി, സി.എസ് ജിജി എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ക്ലാസ് മുറികളിലും കേക്ക് മുറിച്ച് കുട്ടികള്‍ മധുരം പങ്ക് വച്ചു.
അക്കരപ്പാടം ഗവ. യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഫാദര്‍ ജോഷി ചിറയ്ക്കല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കരോള്‍, കലാപരിപാടികള്‍, ക്രിസ്മസ് വിരുന്ന് എന്നിവ നടന്നു. പിടിഎ പ്രസിഡന്റ് കിഷോര്‍ കുമാര്‍, ടി പ്രസാദ്, എ.പി നന്ദകമാര്‍, പി.എന്‍ ദാസന്‍, ലക്ഷമണന്‍, സബീന എ.അലി, ഹെഡ് മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍ എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.