Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എസ്.വാസുദേവന്റെ 12-ാമത് ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും
06/05/2016

ഉദയനാപുരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, കയര്‍-കര്‍ഷക തൊഴിലാളികളുടെയും പ്രമുഖനേതാവായിരുന്ന പി.എസ്.വാസുദേവന്റെ 12-ാമത് ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും വല്ലകത്ത് നടത്തി. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കും തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിനും സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.വി.ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍.രമേശന്‍ ഉദ്ഘാടനം ചെയ്തു. പി.സുഗതന്‍, കെ.ജി.രാജു, സാബു.പി.മണലൊടി, കെ.വേണുഗോപാല്‍, കെ.കെ.സാബു, സി.ജി.പൊന്നപ്പന്‍, വാസു, സീനാമോള്‍, കെ.എസ്.കൃഷ്ണന്‍, കരുണാകരന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.