Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം വനംസൗത്ത് പാടശേഖരത്തില്‍ ഇനി നെല്ല് വിളയും
21/12/2023
തലയാഴം വനംസൗത്ത് പാടശേഖരത്തില്‍ പുഞ്ചകൃഷിയുടെ വിത്തിടീല്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: മൂന്നു പതിറ്റാണ്ടായി കൃഷി മുടങ്ങി ചതുപ്പായി കിടന്ന തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്ത് വീണ്ടും കൃഷിയിറക്കി. ത്രിതല പഞ്ചായത്തുകളുടേയും കൃഷി വകുപ്പിന്റേയും സഹായത്തോടെയാണ് 280 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ കാലങ്ങള്‍ക്കുശേഷം കൃഷിയിറക്കിയത്. പാടശേഖരത്തിന്റെ ഉടമകളായ 151 കര്‍ഷകരുടെ കൂട്ടായ്മയാണ് കൃഷി നടത്തിപ്പിന് മുന്നിട്ടിറങ്ങിയത്. സര്‍ക്കാരിന്റെ ഊര്‍ജിത നെല്‍കൃഷി വികസനപദ്ധതിയില്‍ നിന്ന് ഏക്കറിന് 1580 രൂപ വീതം നല്‍കും. ഏക്കറില്‍ 22 ക്വിന്റല്‍ നെല്ല് ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് വിത ഉദ്ഘാടനം നിര്‍വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, മെമ്പര്‍മാരായ ടി. മധു, പ്രീജു കെ.ശശി, പാടശേഖരസമിതി പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് ഇടത്തില്‍, സെക്രട്ടറി മജികുമാര്‍, വൈസ് പ്രസിഡന്റ് ബാബുരാജ്, ബിജു പരപ്പള്ളി, സമിതി അംഗങ്ങളായ ശ്രീധരന്‍, തമ്പി, സുരേഷ്, ശശി, ബാബു, പുഷ്പകരന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ മഹേഷ് കുമാര്‍, ഹരി എന്നിവര്‍ പങ്കെടുത്തു.