Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
19/12/2023
തോട്ടകം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് തന്ത്രി പുല്യാട്ട് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: തോട്ടകം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് തന്ത്രി പുല്യാട്ട് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റി. മേല്‍ശാന്തി ഗിരീഷ് നമ്പൂതിരി, ചോലക്കര ഇല്ലത്ത് അജിത്ത് എന്നിവര്‍ സഹകാര്‍മികരായി. സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.പി പ്രബീന നേതൃത്വം നല്‍കി. ഡിസംബര്‍2 4നാണ് തൃക്കാര്‍ത്തിക. 25ന് രാവിലെ ഒന്‍പതിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ബുധനാഴ്ച വൈകിട്ട് 6.45ന് തോട്ടകം എന്‍എസ്എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര, വ്യാഴാഴ്ച വൈകിട്ട് ഏഴിന് വൈക്കം കലാശക്തി അവതരിപ്പിക്കുന്ന നരകാസുരവധം കഥകളി, 22ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം, 23ന് വൈകിട്ട് 6.45ന് താലപ്പൊലി വരവ്, രാത്രി ഏഴിന് തോട്ടകം നന്ദികേശ കലാപീഠം അവതരിപ്പിക്കുന്ന ഡാന്‍സ്, 24ന് രാവിലെ എട്ടിന് ശ്രീബലി, 10ന് കാവടി വരവ്, ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഏഴിന് വൈക്കം മൂകാംബിക ഡാന്‍സ് അക്കാദമിയുടെ നൃത്തനൃത്യങ്ങള്‍, 11ന് വലിയവിളക്ക് എന്നിവ നടക്കും.