Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവവളം തളിക്കല്‍ പദ്ധതിക്ക് തുടക്കമായി
19/12/2023
വടയാര്‍ പൊന്നുരുക്കുംപാറ പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്‍ചെടികള്‍ക്ക് ജൈവവളം തളിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്ത് നിര്‍വഹിക്കുന്നു.

വൈക്കം: കര്‍ഷകര്‍ക്ക് പണിക്കൂലി വരാതെയും പാടശേഖരങ്ങളില്‍ കൂടുതല്‍ വളം നഷ്ടപ്പെടാതെയും മൂലകങ്ങള്‍ നേരിട്ട് ഇലകളില്‍ എത്തിക്കുന്നതിനും അതുവഴി മികച്ച വിളവ് ലഭിക്കുന്നതിനുമായി ഡ്രോണ്‍ ഉപയോഗിച്ച് നെല്‍ചെടികള്‍ക്ക് ജൈവവളം തളിക്കല്‍ പദ്ധതിക്ക് വൈക്കം താലൂക്കില്‍ തുടക്കമായി. ജില്ലാ കാര്‍ഷിക എഞ്ചിനീയറിങ് വിഭാഗം എസ്എംഎഎം പ്രകാരം 75 ശതമാനം സബ്‌സിഡിയോടുകൂടി നല്‍കുന്ന ഡ്രോണ്‍ ഉപയോഗിച്ച് മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. വടയാര്‍ പൊന്നുരുക്കുംപാറ പാടശേഖരത്തിലെ 124 ഏക്കറിലാണ് പദ്ധതിക്ക് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ്, വാര്‍ഡ് മെമ്പര്‍മാരായ എം.ടി ജയമ്മ, ജോസ് വേലിക്കകം, കൃഷി വകുപ്പ് അസി. എക്‌സി. എഞ്ചിനീയര്‍ ടി സുമേഷ് കുമാര്‍, പാടശേഖരസമിതി പ്രസിഡന്റ് പി.സി പ്രസാദ്, വി.കെ രവി എന്നിവര്‍ പ്രസംഗിച്ചു. ഏഴ് മിനിട്ട് കൊണ്ട് ഒരേക്കര്‍ സ്ഥലത്ത് വളം തളിക്കാന്‍ കഴിയും. കൃഷി വകുപ്പാണ് ഇതിന് ആവശ്യമായ തുക നല്‍കുന്നത്.