ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷിച്ചു
19/12/2023
ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ വൈക്കം വെല്‍ഫെയര്‍ സെന്റര്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം.
വൈക്കം: വെല്‍ഫയര്‍ സെന്ററില്‍ ക്രിസ്തു രാജന്റെ തിരുനാളിന് വൈക്കം ഫെറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, ഫാ. അഖില്‍ അപ്പാടന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തിരുനാള്‍ ദിനത്തില്‍ രാവിലെ ഏഴിന് ഫാ. സിജോ മേനാച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന നടത്തി. ഫാ. മനോജ് വടക്കേടത്ത് വചന സന്ദേശം നല്കി. തുടര്‍ന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടത്തി. തിരുനാളിന് കൈക്കാരന്മാരായ ആന്റണി വാതപ്പള്ളി, ബാബു ചക്കനാട്ട്, വൈസ് ചെയര്മാന് റീജസ് തോമസ് കണ്ടത്തിപ്പറമ്പില്‍, ജോസഫ് അലന്വില്ല, ജോസ് നെടുമ്പള്ളി, ജോസ് ചിറ്റേത്തുതറ എന്നിവര്‍ നേതൃത്വം നല്കി.