Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലുകള്‍ നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് താങ്ങേകാന്‍ റോട്ടറി ക്ലബ്ബ്
18/12/2023
വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ കൃത്രിമ കാല്‍ വിതരണ ക്യാമ്പ് മുന്‍ റോട്ടറി ഗവര്‍ണര്‍ സ്‌കറിയ ജോസ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവിതയാത്രയില്‍ പല കാരണങ്ങളാല്‍ കാലുകള്‍ നഷ്ടപ്പെട്ട് ദുരിത ജീവിതം നയിക്കുന്ന അംഗവൈകല്യര്‍ക്ക് വൈക്കം റോട്ടറി ക്ലബ്ബ് സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി സൗജന്യ കൃത്രിമ കാലുകള്‍ നിര്‍മിച്ചു നല്‍കുന്ന ക്യാമ്പ് തുടങ്ങി. കോട്ടയം ജില്ലയില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ച 117 പേര്‍ക്കാണ് കൃത്രിമ കാലുകള്‍ നല്‍കുന്നത്. ജയ്പൂരിലെ ലിംബ് നിര്‍മാതാക്കളാണ് വൈക്കത്ത് ക്യാമ്പ് ചെയ്ത് ഓരോരുത്തരുടേയും അളവുകള്‍ക്കനുസരിച്ച് കൃത്രിമക്കാലുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 24 വരെ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി വൈക്കം റോട്ടറി കമ്മ്യൂണിറ്റി ഹാളില്‍ എത്തി കാലുകളുടെ അളവുകള്‍ നല്‍കി കൃത്രിമ കാല്‍ സ്വന്തമാക്കാമെന്ന് റോട്ടറി ഭാരവാഹികള്‍ അറിയിച്ചു. റോട്ടറി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സൗജന്യ കൃത്രിമ കാല്‍ വിതരണ ക്യാമ്പ് റോട്ടറി മുന്‍ ഗവര്‍ണര്‍ സ്‌കറിയ ജോസ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെറി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അസി. ഗവര്‍ണര്‍ സാം ജോസഫ്, സാബു വര്‍ഗീസ്, ഇ.കെ ലൂക്ക്, ജയിംസ് പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.