Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി 10 വയസ്സുകാരന്‍
17/12/2023
ഇരുകൈകാലുകളും ബന്ധിച്ച് വൈക്കം വേമ്പനാട്ടുകായല്‍ നീന്തിക്കയറിയ പത്ത് വയസ്സുകാരന്‍ അഭിനവ് സുജിത്തിനെ വൈക്കം ബീച്ചില്‍ ജനപ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍.

വൈക്കം: ഇരുകൈകാലുകളും ബന്ധിച്ച് വൈക്കം വേമ്പനാട്ടുകായല്‍ പത്ത് വയസ്സുകാരന്‍ നീന്തിക്കയറിയത് ലോക റെക്കോര്‍ഡിലേക്ക്. കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് സുജിത്ത്-ദിവ്യാ ദമ്പതികളുടെ മകന്‍ പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് സുജിത്താണ് ഒരു മണിക്കൂര്‍ 22 മിനിറ്റുകൊണ്ട് വൈക്കം വേമ്പനാട്ട് കായലിന്റെ നാലര കിലോമീറ്റര്‍ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രം കുറിച്ചത്. രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ തവണക്കടവില്‍ നിന്ന് തുടങ്ങിയ നീന്തല്‍ ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ഭാര്‍ഗവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കം ബീച്ചില്‍ 10.02ന് നീന്തിക്കയറി.
തുടര്‍ന്ന് വൈക്കം ബീച്ചില്‍ നടന്ന അനുമോദന സമ്മേളനം കോതമംഗലം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍  ഉദ്ഘാടനം ചെയ്തു.  ജനപ്രതിനിധികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ഒരു വര്‍ഷത്തോളമായി കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലബ്ബിന്റെ കീഴില്‍ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. കഴിഞ്ഞ മാസം 11ന് ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് 12കാരി റെക്കോര്‍ഡ് ഇട്ടിരുന്നു.