Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓളപ്പരപ്പിലെ ഉത്സവാഘോഷത്തിന് ചെമ്പ് ഒരുങ്ങി
16/12/2023

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ചെമ്പിലരയന്‍ ജലോത്സവം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മുറിഞ്ഞപുഴയില്‍ നടക്കും. ചെറുതും വലുതുമായ 22 വള്ളങ്ങള്‍ പങ്കെടുക്കുന്ന ജലോത്സവത്തില്‍ കരളത്തിലെ പ്രമുഖരായ ഗോത്തുരുത്ത് പുത്രന്‍, താണിയന്‍, തുരുത്തിപ്പുറം, പൊന്നരത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, ഹനുമാന്‍നമ്പര്‍ വണ്‍ എന്നീ വള്ളങ്ങള്‍ മത്സരിക്കും. മുറിഞ്ഞപുഴയിലെ പഴയ പാലത്തിലാണ് പവലിയനും വിശിഷ്ടാാതിഥികള്‍ക്കുള്ള ഇരിപ്പിടവും പാസ് മുഖേനയുള്ള പ്രവേശനവും ഒരുക്കിയിരിക്കുന്നത്. വൈക്കം വിശ്വന്‍ എക്സ്. എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ജലോത്സവം ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഫ്‌ളാഗ് ഓഫ് ചെയ്യും. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. എസ്.ഡി സുരേഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. തോമസ് ചാഴികാടന്‍ എംപി, സി.കെ ആശ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ കെ.കെ രമേശന്‍, പി.സി ചാക്കോ എക്‌സ് എംപി, കാംകോ ചെയര്‍മാന്‍ സി.കെ ശശിധരന്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, വി ദിനകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, അഡ്വ. പി.കെ ഹരികുമാര്‍, കെ.രൂപേഷ് കുമാര്‍, സെബാസ്റ്റ്യന്‍ പോള്‍, ലതികാ സുഭാഷ്, പി.എസ് പുഷ്പമണി, കെ.വി പ്രകാശന്‍, ഫാദര്‍ വര്‍ഗീസ് മമ്പള്ളി, ഹിഷാം ബദരി എന്നിവര്‍ പങ്കെടുക്കും.
ജലോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ സംഘാടകസമിതി യോഗം ചേര്‍ന്ന് വിലയിരുത്തി. ജനറല്‍ കണ്‍വീനര്‍ കെ കെ രമേശന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എസ്.ഡി സുരേഷ് ബാബു, ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, പി.എ രാജപ്പന്‍, അബ്ദുല്‍ ജലീല്‍, പി.കെ വേണുഗോപാല്‍, ഹാരീസ് മണ്ണഞ്ചേരി, ചന്ദ്രന്‍ കാട്ടിക്കുന്ന്, പി.കെ പ്രസാദ്, അശോകന്‍ ഇട്ടിക്കാളശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ധീവരസഭയുടെ സഹായം പ്രസിഡന്റ് കെ.എ ഷാജി, സെക്രട്ടറി പി.വി ഷാജി എന്നിവരില്‍ നിന്നും ജലോത്സവ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു.