Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.രാമചന്ദ്രന്‍ നായരുടെ മൂന്നാം ചരമവാര്‍ഷികം
06/05/2016

കേന്ദ്രമന്ത്രിമാരുടെ പ്രൈവററ് സെക്രട്ടറിയായി ഡല്‍ഹിയില്‍ സേവനമനുഷ്ഠിച്ചിരുന്ന എല്‍.രാമചന്ദ്രന്‍ നായരുടെ മൂന്നാം ചരമവാര്‍ഷികം രാമൂസ് ചാരിററബിള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഉദയനാപുരം ബാബു സദനത്തില്‍ അനുസ്മരണ സമ്മേളനം, ചികിത്സാ സഹായ വിതരണം എന്നിവയോടു കൂടി ആചരിച്ചു. കെ.അജിത്ത് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണ്ണറുടെ പ്രൈവററ് സെക്രട്ടറി എ.അജിത് കുമാര്‍ ഐ.എ.എസ് ചികിത്സാ സഹായം വിതരണം ചെയ്തു. ആര്‍.ചന്ദ്രശേഖരന്‍, കെ.സുരേഷ് ബാബു, ഡി.ബാബു, കെ.ഷഡാനനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.