Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവ. ഗേള്‍സ് സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി
16/12/2023
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഫുട്ബോളില്‍ സായ് മുന്‍ വിമന്‍സ് ഫുട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് പരിശീലനം നല്‍കുന്നു.

വൈക്കം: കായികരംഗത്ത് പെണ്‍കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോളിന്റെ കുട്ടിരൂപമായ ഫുട് സാലില്‍ പരിശീലനം തുടങ്ങി. ഇതുകൂടാതെ ഹില്‍റണ്‍ വിത്ത് ഫുട്‌ബോളിന്റേയും റോളര്‍ ഫുട്‌ബോളിന്റേയും പരിശീലനവും നടത്തുന്നുണ്ട്. ഫുട്ബോളിന്റെ സ്പീഡ്, സ്റ്റാമിന, എന്‍ഡ്യൂറന്‍സ്, ഫ്‌ളെക്‌സിബിലിറ്റി എന്നിവ സ്വായത്തമാക്കി കൊടുക്കുകയാണ് ലക്ഷ്യം. ഇരുന്നൂറില്‍ പരം പെണ്‍കുട്ടികള്‍ക്ക് ഇതിനെക്കുറിച്ചുള്ള ബോധവല്‍കരണം നടത്തി. സ്പോര്‍ട്ട്സ് അതോറിട്ടി ഓഫ് ഇന്‍ഡ്യ(സായ്)യുടെ മുന്‍ വിമന്‍സ് ഫുട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബാണ് മുഖ്യപരിശീലകന്‍. തെരഞ്ഞെടുക്കപ്പെട്ട 260 വിദ്യാര്‍ഥിനികള്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. പ്രധാനാധ്യാപിക ടി.ആര്‍ ഓമന, പിടിഎ പ്രസിഡന്റ് സാബു പി മണലോടി, അധ്യാപകരായ കെ.സി ദീപ, വി.എസ് ഗ്രേഷ്മ, പി.ആര്‍ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.