Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരിമ്പുകാവ് ക്ഷേത്രത്തിലെ കലശാഭിഷേകം ഭക്തിസാന്ദ്രം
15/12/2023
ചെമ്മനത്തുകര ചേരിക്കല്‍ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി കലശാഭിഷേകം നടത്തുന്നു.

വൈക്കം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെമ്മനത്തുകര ചേരിക്കല്‍ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന പുനഃപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ കലശാഭിഷേകം ഭക്തിസാന്ദ്രമായി. പുനഃപ്രതിഷ്ഠയുടെ ഭാഗമായി നടത്തുന്ന പ്രധാന ചടങ്ങാണ് കലശാഭിഷേകം. ഒന്‍പത് കലശങ്ങളില്‍ ജലം നിറച്ച് പൂജ ചെയ്ത് ഭഗവതിയ്ക്ക് സമര്‍പ്പിക്കുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കലശാഭിഷേകം നടത്തിയത്. ഇറാഞ്ചേരി ദേവനാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി അരുണ്‍ വല്യാറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഉപദേശകസമിതി പ്രസിഡന്റ് അരുണ്‍ നെടിയിടത്ത്, സെക്രട്ടറി എം.എം സുജിത്ത്കുമാര്‍, രക്ഷാധികാരി കെ.എന്‍ മണിയപ്പന്‍, വനിതാസമാജം പ്രസിഡന്റ് കെ.സുധര്‍മ, സെക്രട്ടറി സിനി ബി.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.