Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ക്ഷേത്രത്തില്‍  അലങ്കാരഗോപുരത്തിന്റെ കട്ടിളവയ്പ്പ് നടത്തി
15/12/2023
കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന അലങ്കാരഗോപുരത്തിന്റെ കട്ടിളവയ്പ് ചടങ്ങ് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന അലങ്കാരഗോപുരത്തിന്റെ കട്ടിളവയ്പ്പ് ചടങ്ങ് ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി സഹകാര്‍മികനായി. വൈക്കം കാരുവള്ളീല്‍ രാജമ്മ വഴിപാടായി നിര്‍മിച്ചുനല്‍കുന്നതാണ് ഗോപുരം. ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്ത്മഠം, സെക്രട്ടറി രാജേന്ദ്രദേവ്, ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍ കുന്നത്ത്, എന്‍എസ്എസ് വനിതാസമാജം പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, സെക്രട്ടറി ശ്രീകുമാരി യു നായര്‍, സന്തോഷ് ആറുകണ്ടത്തില്‍, കെ.ഡി സന്തോഷ്, പി ശിവപ്രസാദ്, അനില്‍കുമാര്‍ കാര്‍ത്തിക, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ പങ്കെടുത്തു.