Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
13/12/2023
ചെമ്മനത്തുകര ചേരിക്കല്‍ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികത്തിന്റേയും ഉത്സവത്തിന്റെയും ദീപപ്രകാശനം ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെമ്മനത്തുകര ചേരിക്കല്‍ അരിമ്പുകാവ് ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും തുടങ്ങി. ശബരിമല മാളികപ്പുറം മുന്‍മേല്‍ശാന്തി ഇണ്ടംതുരുത്തി വി.ഹരിഹരന്‍ നമ്പൂതിരി ദീപപ്രകാശനം നിര്‍വഹിച്ചു. മേല്‍ശാന്തി അരുണ്‍ വല്യാറ സഹകാര്‍മികനായി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഉപദേശകസമിതി പ്രസിഡന്റ് അരുണ്‍ നെടിയിടത്ത്, സെക്രട്ടറി എം.എം സുജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളില്‍ പുഷ്പാഭിഷേകം, സര്‍പ്പപൂജ, നിറമാലചാര്‍ത്ത്, ഉടയാട സമര്‍പ്പണം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദമൂട്ട്, ദേശതാലപ്പൊലി, ഗാനാഞ്ജലി, കൈകൊട്ടിക്കളി, ഗാനമേള, നൃത്തനൃത്ത്യങ്ങള്‍, ഭജനാമൃതം, മഹാപ്രസാദ ഊട്ട്, മുടിയേറ്റ് എന്നിവ നടക്കും.