ആശ്രമം എല്‍പി സ്കൂളില്‍ നവീകരിച്ച പാര്‍ക്ക് തുറന്നു
13/12/2023
വൈക്കം ആശ്രമം എല്‍പി സ്കൂളില്‍ കുട്ടികളുടെ വിനോദത്തിനായി നിര്‍മിച്ച കിഡ്സ് പാര്‍ക്ക് നഗരസഭ വൈസ് ചെയര്മാന് പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ആശ്രമം എല്‍പി സ്കൂളില്‍ കുട്ടികളുടെ വിനോദത്തിനായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കിഡ്സ് പാര്‍ക്ക് നഗരസഭ വൈസ് ചെയര്മാന് പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പൊതുയോഗവും ഇതോടൊപ്പം നടത്തി. പ.ടിഎ പ്രസിഡന്റ് നിഷ ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. പിടിഎയില്‍ നിന്ന് പിരിഞ്ഞുപോകുന്ന അംഗങ്ങളെ ആദരിച്ചു. പുതിയ പിടിഎ പ്രസിഡന്റായി കെ.ആര് സേതുലക്ഷ്മിയും എംപിടിഎ പ്രസിഡന്റായി പി പ്രവീണയും ചുമതലയേറ്റു. ഹെഡ്മാസ്റ്റര് പി.ടി ജിനീഷ്, അമ്പിളി പ്രതാപ്, കെ.ടി പ്രതീഷ് കുമാര്‍, അരുണ്യ മഹേശന്, വി സമീമ, ജി ഗോപിക, പ്രീത രാജപ്പന്, സുജിനാമോള്, അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.