Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവകേരള സദസ്സ്: വിളംബര ജാഥകള്‍ വര്‍ണാഭമായി
12/12/2023
നവകേരള സദസ്സിന്റെ ഭാഗമായി തലയോലപ്പറമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിളംബര ജാഥ.

വൈക്കം: ഡിസംബര്‍ 14ന് വൈക്കത്ത് നടക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള വിളംബര ജാഥകള്‍ പൂര്‍ത്തിയായി. സദസ്സിന്റെ ഭാഗമായി വൈക്കം ടൗണില്‍ നടത്തിയ വിളംബര ജാഥ വര്‍ണാഭമായി. വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നാരംഭിച്ച വിളംബര ജാഥ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഫ്ളാഗ് ഓഫ് ചെയ്തു. മുത്തുക്കുടകളും വാദ്യമേളങ്ങളും നിലക്കാവടിയും അണിനിരന്ന ഘോഷയാത്ര പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് ഗ്രൗണ്ടില്‍ സമാപിച്ചു. ജാഥാ സംഘാടകസമിതി ചെയര്‍മാന്‍ അശോകന്‍ വെള്ളവേലി, കണ്‍വീനര്‍ വൈ ഉണ്ണിക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, നഗരസഭ കൗണ്‍സിലര്‍മാരായ ലേഖ ശ്രീകുമാര്‍, എസ് ഹരിദാസന്‍ നായര്‍, എസ് ഇന്ദിരാദേവി, എ.സി മണിയമ്മ, എബ്രഹാം പഴയകടവന്‍, കവിത രാജേഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സെല്‍ബി ശിവദാസ്, വൈസ് ചെയര്‍പേഴ്സണ്‍ രത്നമ്മ വിജയന്‍, സിന്ധു മധു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് റെസ്റ്റ് ഹൗസ് ഗ്രൗണ്ടില്‍ ഫ്യൂഷന്‍ തിരുവാതിരയും അരങ്ങേറി. ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സംസ്ഥാന നാടകഅവാര്‍ഡ് ജേതാവ് പ്രദീപ് മാളവിക സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ന് വൈകിട്ട് ഏഴിന് എല്ലാ വീടുകളിലും നവകേരള ദീപം തെളിയിക്കും.
വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തിയ വിളംബര ജാഥയില്‍ മുത്തുക്കുടകളും വാദ്യമേളങ്ങളും നിലക്കാവടിയും അണിനിരന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും, ഹരിത കര്‍മസേനാഗങ്ങള്‍. കുടുബശ്രീ പ്രവര്‍ത്തകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, രാഷ്ടീയ സാമുദായിക സാംസ്‌കാരിക പ്രവര്‍കര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ജാഥയില്‍ പങ്കെടുത്തു.