Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ജനമൈത്രി പോലീസ് ഹോമിയോപ്പതി ചികിത്സ ക്യാമ്പ് നടത്തി
11/12/2023
വൈക്കം ജനമൈത്രി പോലീസിന്റേയും ജനമൈത്രി സമിതിയുടേയും കളത്തില്‍ ഹോമിയോപ്പതി ക്ലിനിക്കിന്റേയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ജനമൈത്രി പോലീസിന്റേയും ജനമൈത്രി സമിതിയുടേയും നേതൃത്വത്തില്‍ കളത്തില്‍ ഹോമിയോപ്പതി ക്ലിനിക്കിന്റെ സഹകരണത്തോടെ ഓട്ടിസം, പഠനവൈകല്യങ്ങള്‍, ജനതിക വൈകല്യങ്ങള്‍, മറ്റ് ജനതിക രോഗങ്ങള്‍ക്കായി സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വടക്കേനട കളത്തില്‍ ഹോമിയോപ്പതി ആശുപത്രിയില്‍ നടത്തിയ ക്യാമ്പ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.  ഡോ. കെ.ആര്‍ രഞ്ജിത്, ഡോ. കെ.എസ് ഇന്ദു, ഡോ. രമാദേവി അമ്പാടി, ഡോ. ശാന്ത ചന്ദ്രന്‍ എന്നിവരാണ് പരിശോധന നടത്തി ജനമൈത്രി സിആര്‍ഒ ബി സിജി, സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, ബീറ്റ് ഓഫീസര്‍ ഷിംല, ശിവദാസ് പണിക്കര്‍, ജനമൈത്രി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, സമിതി അംഗങ്ങളായ പി.എന്‍ കലേഷ്, കെ ശിവദാസ്, എം.ഒ വര്‍ഗീസ്, ടി.ആര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.