Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓവര്‍സിയര്‍ക്ക് മര്‍ദ്ദനം; വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധിച്ചു
11/12/2023
ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറെ ഡ്യൂട്ടിക്കിടയില്‍ അകാരണമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ നടത്തിയ പ്രകടനം.

വൈക്കം: ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറെ ഡ്യൂട്ടിക്കിടയില്‍ അകാരണമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.  കഴിഞ്ഞ വ്യാഴാഴ്ച  വൈകിട്ട് കേബിള്‍ ജോലി കഴിഞ്ഞ് വൈദ്യുതി പുനഃസ്ഥാപിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് പ്രദേശവാസിയായ ഉദയന്‍ ചെമ്പ് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറെ മര്‍ദ്ദിച്ചത്. ഉദയന്റെ വീട്ടിലെ വൈദ്യുത കണക്ഷന്‍  ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടു ദിവസം മുമ്പ് ജീവനക്കാര്‍ നിയമാനുസരണം വിച്ഛേദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ഉദയന്‍ പ്രതികാരബുദ്ധിയോടെ ഓവര്‍സിയറെ മര്‍ദ്ദിക്കുകയായിരുന്നു. ഓവര്‍സിയറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ന്ന  പ്രതിഷേധയോഗം കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) കേന്ദ്രകമ്മിറ്റി അംഗം കെ.യു വിനോദ് ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.എം മനോജ്, ടി.എസ് ശ്രീജിത, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമിതി അംഗം കെ.എം അബ്ദുല്‍ സലാം, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ സെക്രട്ടറി സി.വി കുര്യാച്ചന്‍, എം.ജി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.