Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ അഞ്ചാംഘട്ട പര്യടനം ആരംഭിച്ചു.
04/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകര കോളനിയില്‍ പര്യടനത്തില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ അഞ്ചാംഘട്ട പര്യടനം ആരംഭിച്ചു. കോളനികളും തുരുത്തുകളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പ്രചരണപരിപാടിയാണ് ഈ ഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നലെ വെച്ചൂര്‍, ടി.വി പുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. വെച്ചൂരില്‍ ഈട്ടുംപുറം, മുച്ചൂര്‍കാവ്, ചിരട്ടേപ്പറമ്പ് കോളനി, രാജീവ്ഗാന്ധി ഹരിജന്‍ കോളനി എന്നിവിടങ്ങളിലും, ടി.വി പുരത്ത് മണ്ണംപള്ളി കോളനി, മുല്ലശ്ശേരി കോളനി, കളത്തൂര്‍, പാട്ടത്തില്‍ കോളനി, പൂത്രേഴത്ത് കോളനി, അറത്തറ, ഐ.എച്ച്.ഡി.പി കോളനി, ചെമ്മനത്തുകര, നാവള്ളി, കൂടല്ലി, നമ്പ്യാത്ത് കോളനി എന്നിവിടങ്ങില്‍ പര്യടനം നടത്തി കണിച്ചേരിയില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ എം.ഡി ബാബുരാജ്, ലീനമ്മ ഉദയകുമാര്‍, കെ.വി പുഷ്‌ക്കരന്‍, കെ.കെ ചന്ദ്രബാബു, വി.എം ദേവീദാസന്‍, കെ.ആര്‍ സഹജന്‍, പി.എസ് പുഷ്‌ക്കരന്‍, കെ.വി പ്രസന്നന്‍, പി.കെ ശ്രീനിവാസന്‍, എസ്.ബിജു, എം.കെ ശശിധരന്‍, കെ.എന്‍ നടേശന്‍, കെ.ആര്‍ ഷിബു, സിന്ധു, പി.കെ സതീശന്‍, സന്തോഷ്, പി.വാവ, കെ.അശോകന്‍, പി.ആര്‍ ശശി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.