ഇ-ഹെല്‍ത്ത് പദ്ധതിക്ക് റോട്ടറി ക്ലബ്ബിന്റെ കൈത്താങ്ങ്
11/12/2023
വൈക്കം താലൂക്ക് ആശുപത്രിയിലെ ഇ-ഹെല്‍ത്ത് പദ്ധതിക്കായി വൈക്കം റോട്ടറി ക്ലബ്ബ് വാങ്ങി നല്കിയ കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു
വൈക്കം: താലൂക്ക് ആശുപത്രികളില്‍ രോഗികളുടെ പൂര്‍ണ വിവരം കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കാനായി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് വൈക്കം റോട്ടറി ക്ലബ്ബ് അഞ്ച് കമ്പ്യൂട്ടറുകള്‍ നല്കി. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജെറി ചെറിയാന് അധ്യക്ഷത വഹിച്ചു. ആര്‍എംഒ ഡോ. എസ്.കെ ഷീബ കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങി. റോട്ടറി മുന്‍ ഗവര്‍ണര്‍ ഇ.കെ ലുക്ക്, സെക്രട്ടറി ജെയിംസ് പാലക്കന്, അഡ്വ. കെ.പി ശിവജി, ഡോ. മനോജ്, സാബു വര്‍ഗീസ്, സണ്ണി കുര്യാക്കോസ്, ജോഷി ജോസഫ്, ഷിജോ മാത്യു, സോണി സണ്ണി, ജയലക്ഷ്മി, എന്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.