Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമലോത്സവ മാതാവിന്റെ തിരുനാളിന് കൊടിയേറി
10/12/2023
ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്യുലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്സവ മാതാവിന്റെ തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു

വൈക്കം: ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്യുലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്സവ മാതാവിന്റെ തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. അള്‍ത്താരയില്‍വെച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എഴുന്നളളിച്ചു. ഫാ. ടോണി മാണിക്യത്താന്‍, വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ഫാ. അഖില്‍ ആപ്പാടന്‍ എന്നിര്‍ കാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ജെയിംസ് കടവന്‍, പി.ഡി മാത്യു, സിസിലിയാമ്മ വക്കച്ചന്‍, ഹെലന്‍ ഡേവിഡ് കടവന്‍, റെജോ കടവന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് നടന്ന കുര്‍ബാനയ്ക്ക് ഫാ. സിബില്‍ പെരിയപ്പാടന്‍, ഫാ. ജോണ്‍സണ്‍ കൂവേലി എന്നിവര്‍ കാര്‍മികരായി. തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. പാട്ടുകുര്‍ബാനയ്ക്ക് ഫാ. സിജോ മേനാച്ചിരി മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും നടത്തും. തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും.