Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ കാവുടയോന്റെ ഉടവാള്‍ തിരികെ ക്ഷേത്രത്തിലെത്തിച്ചു
08/12/2023
വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍ക്കായി കൊണ്ടുപോയ കാലക്കല്‍ ക്ഷേത്രത്തിലെ ഉടവാള്‍ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: കാലാക്കല്‍ കാവുടയോന്റെ (കാലാക്കല്‍ വല്യച്ചന്‍) ഉടവാള്‍ തിരികെ കാലാക്കല്‍ ക്ഷേത്രത്തിലെത്തിച്ചു. വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ഭാഗ്രമായി തെക്കുംചേരിമേല്‍, വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പിനും ആറാട്ടിനും കാലാക്കല്‍ ക്ഷേത്രത്തിലെ ഉടവാള്‍ അകമ്പടി സേവിക്കുന്നതിനായി എട്ടാം ഉത്സവ ദിവസം കാലാക്കല്‍ കാവുടയോന്റെ ഉടവാള്‍ വൈക്കം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഉത്സവം സമാപിച്ചതോടെ ഉടവാള്‍ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയായിരുന്നു. തെക്കേനട അമ്പലം പറമ്പില്‍ രാംകുമാര്‍ ഉടവാള്‍ എഴുന്നള്ളിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ പി.എസ് വിഷ്ണു, കാലാക്കല്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാട് എന്‍.എസ് രാജേഷ്, ഉപദേശക സമിതി വൈസ് പ്രസിന്റ് കൃഷ്ണകുമാര്‍, സെക്രട്ടറി ശ്രീരാജ് നായര്‍ എന്നിവര്‍ പങ്കെടുത്തു.