Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് തുറന്നു
08/12/2023
വൈക്കം നഗരസഭയുടെ നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് കെഎസ്എഫ്ഇ എംഡി സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൂടുതല്‍ സൗകര്യങ്ങളും സംവിധാനത്തോടും കൂടി നവീകരിച്ച നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് തുറന്നു. കെഎസ്എഫ്ഇയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച 9 ലക്ഷത്തില്‍പരം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. കുട്ടികളെ ആകര്‍ഷിക്കുന്ന കളി സൗകര്യങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. കെഎസ്എഫ്ഇ എംഡി സനില്‍കുമാര്‍ നവീകരിച്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, എബ്രഹാം പഴയകടവന്‍, ലേഖാ അശോകന്‍, കവിതാ രാജേഷ്, പി.ഡി ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ സി.എ ജാസ്മിന്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വി.പി അജിത്, ജെഎച്ച്ഐ സരിന്‍ എന്നിവര്‍ പ്രസംഗിച്ചു. ചുവര്‍ ചിത്രങ്ങള്‍, പുതിയ കളി ഉപരണങ്ങള്‍, ടൈലുകള്‍ പാകിയ നടപ്പാതകള്‍, വിവിധതരം ലൈറ്റുകള്‍, പൂച്ചട്ടികള്‍, വാട്ടര്‍ ഫൗണ്ടന്‍ എന്നിവ പാര്‍ക്കിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.