Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവകേരള സദസ്സ്: വിളംബര ജാഥയും തിരുവാതിരയും ഡിസംബര്‍ 11ന്
08/12/2023
നവകേരള സദസിന്റെ സംഘാടകസമിതി ഓഫീസ് വൈക്കം  സത്യഗ്രഹ സ്മാരക ഹാളില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനെ വരവേല്‍ക്കാന്‍ 11ന് വൈക്കത്ത് വിളംബര ജാഥയും ഫ്യൂഷന്‍ തിരുവാതിര മത്സരവും സംഘടിപ്പിക്കും. പഞ്ചായത്തുതലത്തില്‍ നടന്നുവരുന്ന വിളംബര ജാഥകള്‍ പൂര്‍ത്തീകരിച്ചാണ് വൈക്കത്ത്  പരിപാടി നടത്തുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങളും വര്‍ണക്കുടകളുമായി വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ സി.കെ ആശ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് ഫ്യൂഷന്‍ തിരുവാതിര മത്സരം അരങ്ങേറും. വൈകിട്ട് ഏഴിന് തിരുവാതിര, ക്വിസ്, ഉപന്യാസം, സെല്‍ഫി, പോസ്റ്റര്‍ മത്സരവിജയികള്‍ക്ക് സമ്മാനവും നല്‍കും. 12ന് വൈകിട്ട് ഏഴിന് എല്ലാ വീടുകളിലും നവകേരള ദീപം തെളിയിക്കും.
നിയോജകമണ്ഡലത്തലാകെ ഇതുവരെ 750 കുടുംബസദസ്സുകള്‍ പൂര്‍ത്തീകരിച്ചു. 14ന് വൈക്കം ബീച്ചില്‍ നടക്കുന്ന നവകേരള സദസ്സില്‍ 15000 പേര്‍ പങ്കെടുക്കുമെന്ന് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച സി.കെ ആശ എംഎല്‍എ പറഞ്ഞു. വൈക്കം  സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.വിഘ്‌നേശ്വരി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, നവകേരള സദസ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ പി.ശ്രീലേഖ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍, സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. നവകേരള സദസിന്റെ സംഘാടകസമിതി ഓഫീസ് വൈക്കം  സത്യഗ്രഹ സ്മാരക ഹാളില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 14ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കത്തെ നവകേരള സദസ്.