Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപ്രകാരം മുക്കുടി നിവേദ്യം നടത്തി
07/12/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യം വാങ്ങാന്‍ എത്തിയ ഭക്തര്‍.

വൈക്കം: ഭക്തിയുടെ നിറവില്‍ ആചാരപ്രകാരം വൈക്കത്തപ്പന് മുക്കുടി നിവേദ്യം നടത്തി. വൈക്കത്തഷ്ടമിയുടെ ഭാഗമായി നടത്തുന്ന വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം കൊടികയറി 14-ാം നാളില്‍ ഉച്ചപൂജയുടെ പ്രസന്ന പൂജക്കാണ് വൈക്കത്തപ്പന് നിവേദിച്ചത്. ഉത്സവ സമയത്ത് നിത്യനിദാനം ഉള്‍പ്പടെയുള്ള പൂജാസംവിധാനങ്ങളാല്‍ വന്നുപെട്ടേക്കാവുന്ന ജീര്‍ണതക്ക് പ്രതിവിധിയായി വൈക്കത്തപ്പന് ചെയ്യുന്ന നിവേദ്യമാണ് മുക്കുടി.
തൃശൂര്‍ വടക്കാഞ്ചേരി കുമരനെല്ലൂര്‍ കൂട്ടന്‍ ചേരില്‍ ശ്രീകുമാര്‍ മൂസതിന്റെ നേതൃത്വത്തില്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന  ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് ഒരുക്കിയെടുത്ത ഔഷധക്കൂട്ട് ഉത്സവ സമയത്ത് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വച്ച് ശുദ്ധമായ മോരില്‍ ഔഷധക്കൂട്ട് ചേര്‍ത്തു പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് സമര്‍പ്പിച്ചത്. മുക്കുടി നിവേദ്യം വാങ്ങാന്‍ ധാരാളം ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.