Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വലിയ ശ്രീബലി ദര്‍ശനത്തിന് ആയിരങ്ങള്‍
03/12/2023
വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവ ദിവസം നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയുടെ പത്താം ഉത്സവ ദിനത്തില്‍ നടന്ന ശ്രീബലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി. ഗജവീരന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റിയപ്പോള്‍ തിരുനക്കര ശിവന്‍ വലതുവശത്തും കാഞ്ഞിരക്കാട്ട് ശേഖരന്‍ ഇടതുവശത്തും സ്വര്‍ണ തലേക്കെട്ടും സ്വര്‍ണ കുടയുമായി അണിനിരന്നു. സര്‍വാലാങ്കാരങ്ങളോടെ നടന്ന എഴുന്നള്ളിപ്പിന് തോട്ടുചാലില്‍ ബോലോനാഥ്, കുളമാക്കില്‍ പാര്‍ത്ഥസാരഥി, കുളമാക്കില്‍ ഗണേശന്‍, വേമ്പനാട് അര്‍ജുനന്‍, പന്മന ശരവണന്‍, വേണാട്ട് മറ്റം ശ്രീകുമാര്‍, കുളമാക്കില്‍ രാജാ, ആദിനാട് സുധീഷ് , മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്നീ കരിവീരന്‍മാര്‍ അകമ്പടിയായി. ക്ഷേത്ര കലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ചോറ്റാനിക്കര സത്യനാരായണ മാരാര്‍, ചോറ്റാനിക്കര സുരേന്ദ്രമാരാര്‍, കലാപീഠം അജിത് കുമാര്‍, കലാപീഠം രാജേഷ്, കലാപീഠം പത്മകുമാര്‍, കാവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി നൂറിലധികം കലാകാരന്‍മാര്‍ പങ്കെടുത്ത പഞ്ചവാദ്യവും അരങ്ങേറി.