Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാര തനിമയോടെ ഗജപൂജ
03/12/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമിയുടെ ഭാഗമായി തന്ത്രി കിഴക്കിനേടത്ത് മരക്കാട് മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഗജപൂജ.

വൈക്കം: പ്രത്യക്ഷ ഗണപതിയെ സങ്കല്‍പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഗജപൂജ നടത്തി. വ്യാഘ്രപാദത്തറക്ക് സമീപം നടന്ന ഗജപൂജയില്‍  മൂന്ന് ആനകള്‍ പങ്കെടുത്തു. തിരുനക്കര ശിവന്‍, നന്തിലത്ത് ഗോപാലകൃഷ്ണന്‍, വേമ്പനാട് അര്‍ജുനന്‍ എന്നീ  ഗജവീരന്‍മാര്‍ക്കാണ് ഇത്തവണ ഗജപൂജയ്ക്കായി നിയോഗം ലഭിച്ചത്. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്  മാധവന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ കൊളായി നാരായണന്‍ നമ്പൂതിരി, തയ്യില്‍ വൈശാഖ് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വാദ്യമേളങ്ങള്‍ അകമ്പടിയായി. വൈക്കം നീഹാരികയാണ് ഗജപൂജ വഴിപാടായി സമര്‍പ്പിച്ചത്.