Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
03/12/2023

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം ടൗണിലും പരിസരപ്രദേശത്തും ഞായറാഴ്ച മുതല്‍ അഷ്ടമി ദിവസം വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ് മുഖ് അറിയിച്ചു. ആലപ്പുഴ, ചേര്‍ത്തല, വെച്ചൂര്‍ ഭാഗങ്ങളില്‍നിന്നും എറണാകുളം-തലയോലപ്പറമ്പ് ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയംകുളങ്ങര പുളിഞ്ചുവട് വഴി പോകണം. ലിങ്ക് റോഡില്‍ വടക്കുനിന്നും തെക്കോട്ട് വണ്‍വേ ആയിരിക്കും. തലയോലപ്പറമ്പ് റോഡില്‍ നിന്ന് പുളിഞ്ചുവട് റോഡ് വഴി വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വെച്ചൂര്‍ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, വൈക്കം ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കണം.
വെച്ചൂര്‍ ഭാഗത്തുനിന്നും വരുന്ന സര്‍വീസ് ബസുകള്‍ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയംകുളങ്ങരയില്‍ എത്തി ജനങ്ങളെ ഇറക്കിയശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിഞ്ചുവട്-വലിയ കവല വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലും, പ്രൈവറ്റ് ബസുകള്‍ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിലും എത്തി പാര്‍ക്ക് ചെയ്യണം.
വൈക്കം ഭാഗത്തുനിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട സര്‍വീസ് ബസുകള്‍ വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം വഴി വെച്ചൂര്‍ക്ക് പോകണം.
വൈക്കം ഭാഗത്തുനിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട മറ്റ് വാഹനങ്ങള്‍ വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം മൂത്തേടത്തുകാവ് കൊതവറ വഴി വെച്ചൂര്‍ക്ക് പോകണം.
പുളിഞ്ചുവട്-കവരപ്പാടി-ചേരുംചുവട് റോഡ് തെക്കുഭാഗത്തുനിന്നും വടക്കുഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. പുളിഞ്ചുവട് റോഡില്‍നിന്നും ചേരുംചുവട് പാലത്തില്‍കൂടി വാഹനങ്ങള്‍ വെച്ചൂര്‍ ഭാഗത്തേക്ക് പ്രവേശിപ്പിക്കുകയില്ല.
ടി.വി പുരത്തുനിന്നും വരുന്ന സര്‍വീസ് ബസുകള്‍ പടിഞ്ഞാറെപാലം കയറുന്നതിന് മുന്‍പ് വലത്തോട്ടുതിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയന്‍കുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതും, ടി.വി പുരം ഭാഗത്തേക്ക് പോകുന്ന സര്‍വീസ് ബസുകള്‍ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട വഴി ടി.വി പുരം ഭാഗത്തേക്ക് പോകേണ്ടതുമാണ്.
കോട്ടയം-എറണാകുളം ഭാഗങ്ങളില്‍നിന്ന് വൈക്കത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ വലിയകവല, കൊച്ചുകവല വഴി സ്റ്റാന്റുകളിലെത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകണം.
ചൊവ്വാഴ്ച വരെ വൈക്കം-എറണാകുളം റൂട്ടില്‍ വൈപ്പിന്‍പടി മുതല്‍ വലിയകവല വരെയും, വൈക്കം-കോട്ടയം റൂട്ടില്‍ ചാലപ്പറമ്പ് മുതല്‍ വലിയകവല വരെയും റോഡിന്റെ ഇരുവശങ്ങലും, തെക്കേനട ഭാഗത്ത് വൈക്കം ബോയ്‌സ് ഹൈസ്‌കൂള്‍ മുതല്‍ തെക്കേനട വരെയും, തെക്കേനട ദളവാക്കുളം റോഡിന്റെയും ഇരുവശങ്ങളിലും, ടി.വി പുരം റൂട്ടില്‍ തോട്ടുവക്കം-കച്ചേരിക്കവല ഭാഗം വരെയും, കച്ചേരിക്കവല മുതല്‍ കൊച്ചുകവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും, വലിയകവല മുതല്‍ ക്ഷേത്രത്തിന്റെ വടക്കേനട വരെയും കൊച്ചാലുംചുവട് മുതല്‍ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലും, അമ്പലത്തിന്റെ കിഴക്കേനട മുതല്‍ ആറാട്ടുകുളങ്ങര ജങ്ഷന്‍ വരെയും ലിങ്ക് റോഡില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും വലിയകവല മുതല്‍ കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ സ്റ്റാന്റുകള്‍, ബോട്ടുജെട്ടി, ക്ഷേത്രത്തിന്റെ പടിഞ്ഞാറെനട എന്നിവടങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ് നിരോധിച്ചു. അടിയന്തിര സാഹചര്യത്തിന് ഉപയോഗപ്പെടുത്തേണ്ടതിനാല്‍ കാലാക്കല്‍ റോഡിന്റെ ഇരുവശങ്ങളിലും ഒരുവിധ പാര്‍ക്കിങ്ങും അനുവദിക്കില്ല.
അഷ്ടമി ഉത്സവത്തിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള 20ല്‍പരം പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തണം.
വെച്ചൂര്‍ ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി വൈക്കം ബോയ്‌സ് ഹൈസ്‌കൂള്‍-ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തണം.
എറണാകുളം ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി വലിയകവല, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകള്‍ക്കിടയിലുള്ള റോഡ് സൈഡുകളില്‍ സജ്ജീകരിച്ചിട്ടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളും മടിയത്തറ സ്‌കൂള്‍ ഗ്രൗണ്ടും ഉപയോഗപ്പെടുത്തണം.
തലയോലപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങള്‍ വൈറ്റ് ഗേറ്റ് ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറുറോഡിലൂടെ കടന്ന് വര്‍മാസ് പബ്ലിക് സ്‌കൂളിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലോ മറ്റോ പാര്‍ക്ക് ചെയ്യേണ്ടതാണ്.
വൈക്കം കിഴക്കേനട, ലിങ്ക് റോഡ് ജങ്ഷനും അയ്യര്‍കുളങ്ങര ജങ്ഷനുമിടയില്‍ വാഹന പാര്‍ക്കിങ്ങിനായി സജ്ജീകരിച്ചിട്ടുള്ള ഗ്രൗണ്ടുകളിലും വടക്കേനട എന്‍എസ്.എസ് ഗ്രൗണ്ട്, ഗേള്‍സ് സ്‌കൂള്‍, ദേവസ്വം പാര്‍ക്കിങ്, ഗൗരിശങ്കരം  ഗ്രൗണ്ടും പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്താവുന്നതാണ്.