Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചാരിയില്‍ മേളവിസ്മയം തീര്‍ത്ത് രാമന്‍കുട്ടിയും സംഘവും
02/12/2023
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ഉത്സവദിവസം നടന്ന കാഴ്ച ശ്രീബലിക്ക് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും ഒരുക്കിയ പഞ്ചാരിമേളം.

വൈക്കം: അഷ്ടമിയുടെ വലിയ കാഴ്ച ശ്രീബലിക്കായി ഗജവീരന്‍മാര്‍ അണിനിരന്നപ്പോള്‍ പഞ്ചാരിയില്‍ മേള വിസ്മയം തീര്‍ത്ത് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും നിറഞ്ഞാടിയത് മതിമറന്ന് ആസ്വദിച്ച് ഭക്തജനസഞ്ചയം. ഗജവീരന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റിയ എഴുന്നള്ളിപ്പിന് പതിമൂന്ന് ഗജവീരന്‍മാര്‍ ഉണ്ടായിരുന്നു. കല്ലൂര്‍ രാമന്‍കുട്ടിയും നൂറില്‍പരം കലാകാരന്‍മാരും ഒരുക്കിയ പഞ്ചാരി മേളം നാലു മണിക്കൂറോളം നീണ്ടുനിന്നു. വൈക്കം ക്ഷേത്രകലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മേളത്തിന് കല്ലൂര്‍ രാമന്‍കുട്ടി, പനമണ്ണ ശശി, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കലാപീഠം അജിത്ത് കുമാര്‍, കുമ്മത്ത് രാമന്‍കുട്ടി, കുമ്മത്ത് ഗിരീഷ്, പള്ളിപ്പുറം ജയന്‍, പെരുവനം അനില്‍കുമാര്‍ എന്നിവര്‍ അണിനിരന്നു. കൊടിമര ചുവട്ടില്‍ പതികാലത്തില്‍ തുടങ്ങിയ മേളം അഞ്ചാം കാലത്തില്‍ അവസാനിച്ചു.