Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ കാവുടയോന്റെ ഉടവാള്‍ ആചാരപ്രകാരം ഏറ്റുവാങ്ങി
01/12/2023
കാലാക്കല്‍ കാവുടയാന്റെ ഉടവാള്‍ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നളിക്കുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ സവിശേഷ ചടങ്ങുകള്‍ക്കായി കാലാക്കല്‍ കാവുടയോന്റെ (കാലാക്കല്‍ വല്യച്ചന്‍) ഉടവാള്‍ ഇന്നലെ രാവിലെ അധികാരികള്‍ ഏറ്റുവാങ്ങി. ആചാരപ്രകാരം വിശേഷാല്‍ പൂജകള്‍ക്കുശേഷം മേല്‍ശാന്തി എം.എസ് സുനിലില്‍നിന്നും വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു ഏറ്റുവാങ്ങി ക്ഷേത്ര ജീവനക്കാരനായ രാംകുമാര്‍ അമ്പലപറമ്പ് മഠത്തിനെ എല്‍പിച്ചു. ഏറ്റുവാങ്ങിയ ഉടവാള്‍ ആര്‍ഭാടപൂര്‍വം ക്ഷേത്രത്തിലെക്ക് എഴുന്നളളിച്ചു. ചടങ്ങില്‍ കാലാക്കല്‍ ഉപദേശക സമിതി പ്രസിസന്റ് കെ.എസ് അജിമോന്‍, സെക്രട്ടറി ശ്രീരാജ് നായര്‍, വെളിച്ചപ്പാട് എന്‍.ആര്‍ രാജേഷ്, വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് നാരായണന്‍ നായര്‍ ഓണാട്ട്, സെക്രട്ടറി കെ.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള ഉടവാള്‍ കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന ആചാരം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. അഷ്ടമിയുടെ എട്ട്, ഒന്‍പത് ഉത്സവ ദിവസങളില്‍ നടക്കുന്ന തെക്കുംചേരിമേല്‍, വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പിനും ആറാട്ടിനും ക്ഷേത്രമതില്‍ക്കം വിട്ട് എഴുന്നള്ളിപ്പ് പോകുന്ന ആചാരം നിലവിലുണ്ട്. കാലാക്കല്‍ ക്ഷേത്രത്തിലാണ് ഉടവാള്‍ കാലാകാലങ്ങളായി സൂക്ഷിക്കുന്നത്.