Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഋഷഭ വാഹനം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
01/12/2023
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിവസം രാത്രി മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പ്.

വൈക്കം: ആചാരതനിമയോടെ അഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു. വൈക്കത്തപ്പന്‍ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയില്‍ നിര്‍മിച്ച കാളയുടെ പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകള്‍, കട്ടിമാലകള്‍ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തില്‍ 40ല്‍പരം മൂസതുമാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി ചടങ്ങ് സമാപിച്ചു. ഗജവീരന്‍മാരും സ്വര്‍ണക്കുടകളും മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും അകമ്പടിയായി. നാദസ്വരം, പരുഷവാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. വൈക്കം ഷാജിയും വൈക്കം സുമോദുമാണ് നാദസ്വരം ഒരുക്കിയത്.