Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഭക്തര്‍ക്കായി ആശ്രയ സംഭാരവിതരണം തുടങ്ങി
01/12/2023
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ആശ്രയ സന്നദ്ധസേവന സംഘടന നടത്തുന്ന സംഭാരവിതരണം ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ സംഭാരവിതരണം തുടങ്ങി. വൈക്കം പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള ബസ് ബേയിലാണ് അഷ്ടമി ഉത്സവം സമാപനദിവസം വരെ സംഭാരതരണം നടത്തുന്നത്. പ്രതിദിനം 100 ലിറ്റര്‍ തൈരാണ് ഇതിനായി കരുതുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് വിതരണ. വൈക്കത്തഷ്ടമി ദിവസം കൂടുതല്‍ പേര്‍ക്ക് സംഭാരവിതരണവും ആവശ്യക്കാര്‍ക്ക് കുടിവെള്ളവും വിതരണം ചെയ്യും. 5000 പേര്‍ക്കാണ് ഓരോ ദിവസവും സംഭാരം നല്‍കുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയര്‍മാന്‍ പി.വി ഷാജി അധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാര്‍, സന്തോഷ് ചക്കനാടന്‍, വി അനൂപ്, ബി ചന്ദ്രശേഖരന്‍, എം.കെ മഹേശന്‍, പി.കെ മണിലാല്‍, ടി.ആര്‍ ശശികുമാര്‍, സി.ടി ദേവദാസ്, സി സുരേഷ് കുമാര്‍, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.