Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് യൂണിയന്‍ അഷ്ടമി വിപണനമേള തുടങ്ങി
30/11/2023
അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ തുടങ്ങിയ അഷ്ടമി വിപണനമേള യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടക്കേനട എന്‍.എന്‍.എസ് ഓഡിറ്റോറിയത്തില്‍ അഷ്ടമി വിപണനമേള തുടങ്ങി. വനിതാസമാജങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിവിധതരം ഉല്‍പന്നങ്ങളും ഭക്ഷണസാധനങ്ങളുമാണ് വിപണന മേളയില്‍ ഒരുക്കിയിട്ടുള്ളത്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് മേള ഉദ്ഘാടനം ചെയ്തു.
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജഗോപാല്‍ ആദ്യ വില്‍പന നടത്തി. 20 കരയോഗങ്ങളില്‍ നിന്നുള്ള സ്വാശ്രയ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധതരം നാടന്‍ ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്ര ശേഖരങ്ങള്‍, പ്രകൃതിദത്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ മേളയില്‍ വിപണനത്തിന് ഒരുക്കിയിട്ടുണ്ട്. യൂണിയന്‍ വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍, വി.കെ ശ്രീകുമാര്‍, എന്‍.പത്മനാഭപിള്ള, സിന്ധു മധു, കെ ജയലക്ഷ്മി, പി.എന്‍ രാധാകൃഷ്ണന്‍, ദിനേശ് കുമാര്‍, ജഗദീഷ് കുമാര്‍, എസ്.വി സുരേഷ് കുമാര്‍, എന്‍ മധു, സുരേഷ് ബാബു, ശോഭന, രമ്യ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.