Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീവരസഭ താലപ്പൊലി ഭക്തിനിര്‍ഭരമായി
30/11/2023
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ ദിവസം ധീവര മഹിളസഭ നടത്തിയ താലപ്പൊലി.

വൈക്കം: വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ ദിവസം ധീവര മഹിളാസഭ ജില്ലാ കമ്മിറ്റിയുടെയും ധീവരസഭ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. ജില്ലയിലെ 24 ശാഖകള്‍ താലപ്പൊലിയില്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് മുത്തുകുടകളും വാദ്യമേളങ്ങളും ചാരുതയേകി. ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍, സംസ്ഥാന ട്രഷറര്‍ എ.ദാമോദരന്‍, ധീവര മഹിളാസഭ ജില്ലാ പ്രസിഡന്റ് സുലഭാ പ്രദീപ്, സെക്രട്ടറി സീന ബേബി, ട്രഷറര്‍ അനിതാ രാധാകൃഷ്ണന്‍, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, ജില്ലാ സെക്രട്ടറി വി.എം ഷാജി, വൈസ് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, ട്രഷറര്‍ കെ.കെ അശോക് കുമാര്‍, അമല്‍രാജ്, എ.എ സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.