Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഭാരവിതരണം തുടങ്ങി
30/11/2023
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗജന്യ സംഭാര വിതരണ കൗണ്ടര്‍ കെപിസിസി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവ ദിവസം മുതല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്തര്‍ക്കായി സൗജന്യ സംഭാര വിതരണം തുടങ്ങി. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് സംഭാരവിതരണം. പടിഞ്ഞാറേനടയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സംഭാരവിതരണത്തിന്റെ കൗണ്ടര്‍ സജ്ജമാക്കിയിരിക്കുന്നത്. കെപിസിസി മെമ്പര്‍ മോഹന്‍ ഡി ബാബു വിതരണം ഉദ്ഘാടനം ചെയ്തു. ബി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജി വല്ലൂത്തറ, കെ.കെ സചിവോത്തമന്‍, വി സമ്പത്ത്കുമാര്‍, ജയ്ജോണ്‍ പേരയില്‍, കെ.പി ശിവജി, ഇടവട്ടം ജയകുമാര്‍, സോണി സണ്ണി, ജി രാജീവ്, ഹരീന്ദ്രന്‍, വി ബിന്‍സ്, എസ് സാനു, പി.ഡി പ്രസാദ്, വര്‍ഗീസ് പുത്തന്‍ചിറ, ഇ.വി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ലക്ഷം ഭക്തര്‍ക്ക് വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.