Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ഡോണ്‍ എത്തി; ലഹരി ഉപയോഗിച്ചാല്‍ പിടിവീഴും
30/11/2023
അഷ്ടമിയോടനുബന്ധിച്ച് എക്‌സൈസും പോലീസും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് വൈക്കം ബീച്ചിര്‍ പരിശോധന നടത്തുന്നു.

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വൈക്കം എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ് സുജിത്തും സംഘവും, കോട്ടയം ഡോഗ് സ്‌ക്വാഡ് ടീമും, വൈക്കം പോലീസും ലഹരി ഉപയോഗത്തിനെതിരെ പരിശോധന ശക്തമാക്കി. വൈക്കം ബീച്ച്, പാര്‍ക്ക്, ബോട്ട് ജെട്ടി, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. കഞ്ചാവ് മറ്റ് ലഹരിവസ്തുക്കള്‍ എന്നിവ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ ഡോണ്‍ എന്ന നായയുടെ സേവനം ഉപയോഗിച്ചാണ്  പരിശോധന നടത്തിയത് . ലഹരി ഉപയോഗിച്ചിട്ടുള്ളവരെയും ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നവരെയും ഡോണ്‍ വളരെ വേഗത്തില്‍ തിരിച്ചറിയും. വരുംദിവസങ്ങളിലും പരിശോധന  ശക്തമാക്കാനാണ് തീരുമാനം. യുവാക്കള്‍ക്കിടയിലുള്ള  ലഹരി   ഉപയോഗം തടയുന്നതിനായി വൈക്കത്തും സമീപ പ്രദേശങ്ങളിലും രാത്രികാല റെയ്ഡും  പട്രോളിങ്ങും നടത്തുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.