Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവബലി എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം
29/11/2023
വൈക്കത്തഷ്ടമിയുടെ ആറാം ദിവസം നടന്ന ഉത്സവബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ആറാം നാളിലെ ഉത്സവബലി ഭക്തിസാന്ദ്രമായി. ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജിഷ്ണു എന്‍.നമ്പൂതിരി വൈക്ക ത്തപ്പനെ ഉത്സവബലി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. പുറത്തേക്ക് എഴുന്നള്ളിപ്പിന് ഗജവീരന്‍ ആദിനാട് സുധിഷ് തിടമ്പേറ്റി. വൈക്കത്തപ്പന്റെ സാന്നിധ്യത്തില്‍ ദേവ പാര്‍ഷദന്‍മാര്‍ക്കും തന്‍ പാര്‍ഷദന്‍മാര്‍ക്കും ഹവിസ് ബലി അര്‍പ്പിക്കുന്നതാണ് ചടങ്ങ്. ഉപവാസത്തോടെ ഉത്സവബലി ദര്‍ശനം നടത്തുന്നത് ശത്രുനാശകരവും ശ്രേയസ്‌കരവുമാണന്ന് വിശ്വാസം. എട്ടാം ഉത്സവ ദിനമായ ഡിസംബര്‍ രണ്ടിനും 11-ാം ഉത്സവദിനമായ നാലിനും ഉത്സവബലി ഉണ്ടാകും.