Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: എഴുന്നള്ളിപ്പുകള്‍ക്ക് പ്രൗഢിയേറുന്നു
29/11/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആറാം ഉത്സവ ദിനം നടന്ന പ്രഭാത ശ്രീബലി എഴുന്നളളിപ്പ്

വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രൗഢിയാര്‍ന്ന എഴുന്നളളിപ്പുകള്‍ക്ക് മിഴിവേകാന്‍ തല പൊക്കത്തില്‍ മുന്‍പരായ ഗജവീരന്‍മാര്‍ അണിനിരക്കുന്നു. ആറാം ഉല്‍സവത്തിന് നടന്ന പ്രഭാത ശ്രീബലിക്ക്  ഗജവീരന്‍  ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റി. ഗജവീരന്‍മാരായ മധുരപുറം കണ്ണന്‍, തിരുനക്കര ശിവന്‍, പന്‍മന ശരവണന്‍, വേമ്പനാട് അര്‍ജുനന്‍ ,തോട്ട് ചാലില്‍ ബോലാനാഥ്, ആദിനാട് സുധിഷ് എന്നിവര്‍ അകമ്പടിയായി.
എഴാം ഉത്സവ ദിനമായ വ്യാഴാഴ്ച രാവിലെ നടക്കുന്ന പ്രഭാതശ്രീബലിക്ക് ഗജവീരന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റും. എഴുന്നളളിപ്പ് ആനക്ക് സ്വര്‍ണ തലക്കെട്ടും സ്വര്‍ണ കുടയുമാണ് ഉപയോഗിക്കുക. തിരുനക്കര ശിവന്‍, ഈരാട്ടുപേട്ട അയ്യപ്പന്‍, പന്മന ശരവണന്‍, തോട്ടുചാലില്‍ ബോലോ നാഥ്, ആദിനാട് സുധീഷ് വേമ്പനാട് അര്‍ജുനന്‍ എന്നീ ഗജവീരന്‍മാര്‍ അണിനിരക്കും