Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: താലപ്പൊലികള്‍ വ്യാഴാഴ്ച സമാപിക്കും
29/11/2023
വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവദിവസം കേരള വേലന്‍ മഹാജന സഭ വനിതാ വിഭാഗത്തിന്റെയും തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലികള്‍.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി വിവിധ സാമുദായ സംഘടനകള്‍ ക്ഷേത്രത്തിലേക്ക് നടത്തിവരുന്ന താലപ്പൊലികള്‍ വ്യാഴാഴ്ച സമാപിക്കും. കേരള വണികവൈശ്യ സംഘം, ധീവര മഹിളസഭ കോട്ടയം ജില്ലാ കമ്മിറ്റി എന്നിവരുടെ താലങ്ങള്‍ ദീപാരാധനക്ക് ശേഷം ക്ഷേത്രത്തിലെത്തി സമര്‍പ്പിക്കും.
ആറാം ഉത്സവ ദിവസം തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. കവരപ്പാടി നടയില്‍ സമുദായ ആസ്ഥാനത്ത് പൂജകള്‍ക്ക് ശേഷം താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സമാജം പ്രസിഡന്റ് എന്‍ സുന്ദരന്‍ ആചാരി, സെക്രട്ടറി പി.ടി മോഹനന്‍, ട്രഷറര്‍ ഗിരീഷ് കുമാര്‍, വനിതാ സമാജം പ്രസിഡന്റ് മഞ്ജു രാജേഷ്, യമുനാ ബാബു, പുഷ്പ ലക്ഷ്മണന്‍, ശോഭന രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിളക്കിത്തല നായര്‍ സമാജത്തിന്റെയും താലൂക്ക് യൂണിയന്റെയും നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി വലിയകവല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി പുറപ്പെട്ടു. താലൂക്ക് പ്രസിഡന്റ് വി.കെ പരമേശ്വരന്‍, സെക്രട്ടറി എന്‍ ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് പി.വി അനൂപ്, ട്രഷറര്‍ കെ.എസ് ശശിധരന്‍, വനിതാ ഫെഡറേഷന്‍ പ്രസിഡന്റ് മിനി വിജയന്‍, സെക്രട്ടറി സിന്ധു ഡിസില്‍, സംസ്ഥാന നേതാക്കളായ പി.കെ രാധാകൃഷ്ണന്‍, കെ.ജി സജീവ്, കെ നാണപ്പന്‍, ആര്‍ ബാബു, എസ് ശ്യാം കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  
കേരള വേലന്‍ മഹാജന സഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള താലപ്പൊലി തെക്കേനട കാളിയമ്മനട ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. മഹിളാ മഹാജന സഭ സംസ്ഥാന ട്രഷറര്‍ കെ.കെ സുലോചന, താലൂക്ക് പ്രസിഡന്റ് കെ.കെ ഉഷ, രാധാ ദിവാകരന്‍, മഹാജനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ മണിയന്‍, എം.കെ രവി, വി.മനോഹരന്‍, ബി.മുരളി എന്നിവര്‍ നേതൃത്വം നല്‍കി.