Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറുന്നു; ഋഷഭ വാഹന എഴുന്നള്ളിപ്പ് വ്യാഴാഴ്ച
28/11/2023
വൈക്കത്തഷ്ടമിയുടെ അഞ്ചാം ഉത്സദിനത്തില്‍ നടന്ന ഉത്സവബലി എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ ദിനമായ വ്യാഴാഴ്ച മുതല്‍ എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറും. എഴുന്നള്ളിപ്പിനെത്തുന്ന ഗജവീരന്‍മാരുടെ എണ്ണവും വര്‍ധിക്കും. തിടമ്പേറ്റുന്ന ഗജവീരന്‍മാര്‍ക്ക് സ്വര്‍ണ തലക്കെട്ടും സ്വര്‍ണക്കുടയും വെഞ്ചാമരവും ആലവട്ടവും ഉപയോഗിക്കും. ഏഴാം ദിവസത്തെ എഴുന്നള്ളിപ്പിന് ഗജവീരന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റും. മധുരപ്പുറം കണ്ണന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍, തിരുനക്കര ശിവന്‍, പന്മന ശരവണന്‍, ആദിനാട് സുധീഷ്, പരിമണം വിഷ്ണു, തോട്ടുചാലില്‍ ബോലോനാഥ്, വേമ്പനാട് അര്‍ജനന്‍ എന്നിവര്‍ അകമ്പടിയാകും. അഞ്ചാം ഉത്സവ ദിനമായ ചൊവ്വാഴ്ച രാവിലെ നടന്ന പ്രഭാത ശ്രീബലിക്ക് അഞ്ചു കരിവീരന്‍മാര്‍ പങ്കെടുത്തു. വിശേഷാല്‍ ചടങ്ങുകള്‍ക്കുശേഷം പ്രഭാത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റി. മധുരപ്പുറം കണ്ണന്‍, തിരുനക്കര ശിവന്‍, തോട്ടുചാലില്‍ ബോലോ നാഥ്, വേമ്പനാട് അര്‍ജുനന്‍ എന്നിവര്‍ അകമ്പടിയായി.
അഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് വ്യാഴാഴ്ച നടക്കും. രാത്രി 11നാണ് ചടങ്ങ്. വൈക്കത്തപ്പന്‍ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയില്‍ നിര്‍മിച്ച കാളയുടെ പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകള്‍, കട്ടിമാലകള്‍ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തില്‍ 40ല്‍പരം മൂസതുമാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കും. നാദസ്വരം, പരുഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവാദ്യങ്ങള്‍ ഉപയോഗിച്ചാണ് എഴുന്നള്ളിപ്പ്. വൈക്കം ഷാജിയും വൈക്കം സുമോദുമാണ് നാദസ്വരം ഒരുക്കുന്നത്.